Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരത്തൻ ടാറ്റയുടെ നില ഗുരുതരം: റോയിട്ടേഴ്സ് റിപ്പോർട്ട്

രത്തൻ ടാറ്റയുടെ നില ഗുരുതരം: റോയിട്ടേഴ്സ് റിപ്പോർട്ട്

മുംബൈ: പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിയ രത്തൻ ടാറ്റയുടെ ആരോ​ഗ്യനില ​ഗുരുതരമെന്ന് റിപ്പോർട്ട്. അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ ഐസിയുവിലാണ് രത്തൻ ടാറ്റയുള്ളതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

86-കാരനായ വ്യവസായ ഭീമൻ, വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതോടെ രത്തൻ ടാറ്റയുടെ ആരോഗ്യനില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ പൊതുജനം പരി​ഭ്രമിക്കേണ്ടതില്ലെന്നും തനിക്ക് അസുഖമൊന്നുമില്ലെന്നും രത്തൻ ടാറ്റ തന്നെ വിശദീകരണം നൽകി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് റോയിട്ടേഴ്സ് റിപ്പോർട്ട് വരുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രതികരണം നടത്താൻ രത്തൻ ടാറ്റയുടെ അടുത്ത വൃത്തങ്ങൾ തയ്യാറായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments