Monday, January 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗവർണർ -സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു

ഗവർണർ -സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു

തിരുവനന്തപുരം: ഗവർണർ -സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു. രാജ്യവിരുദ്ധ പ്രവർത്തനം സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയാണ് ഗവർണർ രംഗത്ത് വന്നിട്ടുള്ളത്. താൻ അത്തരമൊരു പരാമർശം നടത്തിയിട്ടില്ലെന്ന് ഹിന്ദു പത്രം തന്നെ പറഞ്ഞിട്ടും ഗവർണർ ഈ വിഷയം ഉയർത്തുന്നതിനുള്ള നീരസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇന്നലെ രാജ് ഭവന് കത്തയക്കുകയും ചെയ്തു.

ഗവർണർ-സർക്കാർ പോരിൻ്റെ ചരിത്രമെടുത്താൽ അതിന് കാലങ്ങളുടെ പഴക്കമുണ്ട്. സാധാരണഗതിയിൽ അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. എന്നാൽ ഭരണഘടനയിൽ നിശ്ചിത കാലയളവ് ഗവർണർക്ക് പറഞ്ഞിട്ടില്ല. പുതിയ ഗവർണർ ചുമതല ഏൽക്കുന്നതുവരെ പഴയ ഗവർണർക്ക് തുടരാം എന്നതാണ് ഭരണഘടന വ്യക്തമാക്കുന്നത്. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ നിരന്തരമായി പ്രതിസന്ധിയിലാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്രസർക്കാർ കാലാവധി നീട്ടി നൽകി. ഇതിനിടയിലാണ് ഗവർണർക്ക് അടിക്കാനുള്ള വടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നൽകിയത്.

മലപ്പുറത്തെ സ്വർണ്ണക്കടത്തും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പണം രാജ്യവിരുദ്ധ ഇടപെടലിന് ഉപയോഗിക്കുന്നു എന്ന് ദ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖത്തിൽ വന്നത് ഗവർണർ ആയുധമാക്കുകയായിരുന്നു. താൻ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തിൽ ഉൾപ്പെടുത്തിയത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി തടിയൂരാൻ ശ്രമിച്ചു. അപ്പോഴും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയ പത്രത്തിനെതിരെയും, ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയ പി ആർ ഏജൻസിക്കെതിരേയും കേസെടുക്കാൻ സർക്കാർ തയ്യാറായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com