Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ 20 വരെ അയക്കാം

‘ബുക്കിഷ്’ മലയാളം സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ 20 വരെ അയക്കാം

ഷാർജ : നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ മലയാളം സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ഈ മാസം 20 വരെ അയക്കാം. ദശവാർഷിക പതിപ്പായ ഈ വർഷം സ്കൂൾ, കോളജ് വിദ്യാർഥിനുകൾക്കും 10 വിദേശരാജ്യങ്ങളിലെ മലയാളികൾക്കും അവസരമുണ്ട്. മലയാളത്തിലുള്ള ചെറുകഥ, ചെറുകവിത, അനുഭവങ്ങൾ തുടങ്ങിയവ രചയിതാവിന്റെ പാസ്പോർട് സൈസ് ഫൊട്ടോ, മൊബൈൽ ഫോൺ നമ്പർ, താമസിക്കുന്ന സ്ഥലം/ എമിറേറ്റ്, പഠിക്കുന്ന സ്കൂൾ, ക്ലാസ്, വയസ്സ് എന്നിവ സഹിതം [email protected] എന്ന ഇ–മെയിൽ വിലാസത്തിലേക്ക് 2024 ഒക്ടോബർ 20ന് മുൻപായി അയക്കണം.

തിരഞ്ഞെടുത്തവ മാത്രമേ പ്രസിദ്ധീകരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 0504146105 /052 979 1510/+971 50 301 6585/ 0567 371376(വാട്സാപ്പ്) എന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഇത് തുടർച്ചയായ പത്താം വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments