കൊച്ചി: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. എഴുത്തിനിരുത്ത് നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റു ഇടങ്ങളിലുമെല്ലാം പുലർച്ച മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂർ തുഞ്ചൻപറമ്പിൽ നാല് മണിക്ക് തന്നെ എഴുത്തിനിരുത്ത് ആരംഭിച്ചു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ നേതൃത്വം നൽകി.
കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഗുരുവായൂർ, നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീക്ഷേത്രം, പള്ളിക്കുന്ന് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര മണ്ഡപം, തൃശൂർ തിരുവുള്ളക്കാവ് എന്നിവിടങ്ങളിലെല്ലാം നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാൻ കുടുംബസമേതം എത്തിയിട്ടുള്ളത്.