പാലക്കാട് സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഇടഞ്ഞ കെ.പി.സി.സി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ഒടുവില്‍ പാര്‍ട്ടിക്ക് പുറത്ത്.കോണ്‍ഗ്രസ് നേതൃത്വത്തയും പ്രതിപക്ഷനേതാവിനെയും രൂക്ഷമായി വിമര്‍ശിച്ച് സരിന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സരിനെ പുറത്താക്കയത്. സരിനെ കെ.പി.സി.സി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി.സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കുകയാണെന്ന് കെ.പി.സി.സി. അറിയിച്ചു
ഇനി ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കയ സരിന്‍, സി.പി.എം ആവശ്യപ്പെട്ടാല്‍ ഇടതു സ്ഥാനാര്‍ഥിയായി പാലക്കാട്ട് മല്‍സരിക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ വി.ഡി.സതീശന്‍ ഹൈജാക്ക് ചെയ്തു. പാര്‍ട്ടിയില്‍ പരസ്പര ബഹുമാനമില്ല.കീഴാള സംസ്കാരത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോയി.ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയെ കൊണ്ടുപോയ രീതിതന്നെ മാറി. സതീശന്‍ സഹപ്രവര്‍ത്തകരോട് രാജാവിനെപ്പോലെ പെരുമാറുന്നു തന്നോട് ആദ്യമായി ബഹുമാനത്തോടെ സംസാരിച്ചത് ഇന്നലെമാത്രമാണ്. സതീശന്‍ പ്രതിപക്ഷ നേതൃപദവിയിലേക്ക് വന്നത് അട്ടിമറിയിലൂടെയാണ്. ഷാഫിയെ വടകരയ്ക്ക് വിട്ടത് ബി.ജെ.പിയെ സഹായിക്കാനെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അതേസമയം സരിനെ ‘സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് എ.കെ.ബാലന്‍ പറഞ്ഞു. ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സരിന്‍ പറയുമ്പോള്‍ ആലോചിക്കാമെന്നായിരുന്നു ബാലന്‍റെ പ്രതികരണം.