Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.പി ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ കേസ്

പി.പി ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ കേസ്

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ കേസ്. ദിവ്യയുടെ ഭർത്താവ് വി.പി അജിത്ത് നൽകിയ പരാതിയിൽ കണ്ണപുരം പൊലീസാണ് കേസെടുത്തത്.

എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിനു പിന്നാലെയാണ് ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോ​ഗത്തിൽ ദിവ്യ നടത്തിയ കുറ്റപ്പെടുത്തൽ പ്രസം​ഗത്തിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് ആരോപണം.

സംഭവത്തിൽ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻകൂർ ജാമ്യം തേടി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിൽ ഹരജി സമർപ്പിട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments