പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനെന്ന് സുധാകരൻ പറഞ്ഞു.
പിണറായി വിജയൻ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണമില്ല, തൊടരുത് എന്നാണ് നിർദേശം. പിണറായി വിജയന്‍റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല, വീടാണെന്നും സുധാകരൻ വ്യക്തമാക്കി.