വയനാട്: തെരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാത്രിയോടെ എത്തുന്ന പ്രിയങ്ക നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രിയങ്കക്കൊപ്പമുണ്ടാകും. നാളെ രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ റോഡ് ഷോ നടക്കും.തുടർന്നാണ് പത്രിക സമർപ്പിക്കുക.