ദുബായിലെ പ്രമുഖ കലാ കായിക സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളണ്ടിയറിംഗ് ടീം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതൊരിറ്റിയുടെ കർമികത്വത്തിൽ, ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ ഹെഡ്ക്വാർട്ടറിൽ വെച്ച് നടന്ന ചടങ്ങ് ആരോഗ്യരംഗത്തെ പ്രശസ്തരായ അസ്റ്റർ ഗ്രൂപ്പ് AGM & മാർക്കറ്റിംഗ് ഹെഡ് ശ്രീ. സിറാജ്ജുദ്ദിൻ ടി. മുസ്തഫ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പ്രസിഡണ്ട് ശ്രീ. പ്രമോദ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. മധു നായർ സ്വാഗതവും, ടീം ലീഡർ പവിത്രൻ ആമുഖ വിവരണവും നൽകി.
കൺവീനർ ചന്ദ്രൻ മുല്ലപ്പള്ളി, മുൻ. പ്രസിഡന്റ് സി.മോഹൻദാസ്, vice പ്രസിഡന്റ് ടി. പി. അഷ്റഫ്, treasurer ശ്രീ. ഷഫീഖ്, CDA വളെന്റീയറിങ് പ്രതിനിധി മൊയ്ദു കുറ്റ്യാടി, ജീവകാരുണ്യ രംഗത്തെ പ്രമുഖരും, ദുബായ് ഇൻകാസ് പ്രസിഡന്റ് ശ്രീ. റഫീഖ് മട്ടന്നൂർ, മറ്റു പ്രമുഖ ഇൻകാസ് നേതാക്കളും പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
ദുബായ് കമ്മ്യൂണിറ്റി ഡെവലൊപ്മെൻറ് അതോറിറ്റിയുടെ (CDA) മുഖ്യ കാർമ്മികത്വത്തിലും,സഹകരണത്താലും നടത്തപ്പെട്ട രക്തദാനം, കൃത്യതയാർന്ന രെജിസ്ട്രേഷൻ കൊണ്ടും ജനസമ്പർക്കംകൊണ്ടും അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. 42 വർഷമായി ദുബായിൽ പ്രവർത്തിക്കുന്ന ദുബായ് പ്രിയദർശിനി എന്ന സംഘടന മാതൃകാപരമായ ജീവകാരുണ്ണ്യപ്രവർത്തനങ്ങളാണ് പ്രവാസ ഭൂമികയിൽ കാഴ്ചവെക്കുന്നതെന്നു ശ്രീ സിറാജ്ജുദ്ദിൻ മുസ്തഫ ഉൽഘടനവേളയിൽ അഭിപ്രായപ്പെട്ടു. രക്തദാനം എന്ന മഹാദാനത്തിലൂടെ സമാനതകളില്ലാത്ത സന്ദേശമാണ് ദുബായ് പ്രിയദർശിനി വളണ്ടിയർ ടീം എന്ന സംഘടന സമൂഹത്തിന് നൽകുന്നത്.
മുതിർന്ന അംഗങ്ങളായ
ഉദയ വർമ്മ. ബിനിഷ്. ശ്രീജിത്ത്. ഡീസ ജോസ്, ഹാരിസ്, സുലൈമാൻ കറുത്താക്ക, ഉമേഷ്, താഹിർ. സുരേഷ് കുമാർ ഫിറോസ് മുഹമ്മദലി, സുധി സലേഹ്,
വനിതാ അംഗങ്ങളായ
ഫാത്തിമ അനീസ്,
സിമിതാ ഫഹദ് , രമ്യ ബിനീഷ് , റെസ്വീന ഹാരിസ്, മായ വർമ്മ തുടങ്ങിയവർ നേതൃത്വം നൽകി. മുൻ പ്രസിഡന്റ് ശ്രീ.ബാബു പീതാം ബരന്റെ ഉപസംഹാര സംഭാഷണത്തോടെ നന്ദി രേഖപ്പെടുത്തികൊണ്ട് സമാപിച്ചു.