Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിനിമ–നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു

സിനിമ–നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു

പ്രശസ്ത സിനിമ–നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (ടി.പി. കുഞ്ഞിക്കണ്ണൻ) (85) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി. പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് കുഞ്ഞിക്കണ്ണൻ ആയിരുന്നു. 

വർഷങ്ങളുടെ നാടകാഭിനയത്തിലൂടെയും സിനിമാനടനവൈഭവത്തിലൂടെയും അഭിനയപ്രതിഭ തെളിയിച്ച താരം കണ്ണൂർ സംഘചേതനയുടെ അംഗമായിരുന്നു. ഏറെ വൈകിയാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് എത്താൻ പറ്റിയതെങ്കിലും ആ  ചെറിയ കാലയളവിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തിന്  ജനങ്ങളുടെ ഇഷ്ടം നേടാനായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com