Monday, December 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിജ്ജാറിന്റെ കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

നിജ്ജാറിന്റെ കൊലപാതകത്തില്‍ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുകയാണ് കാനഡ ചെയ്തത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികൾ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രൺദീർ ജയ്‌സ്വാൾ അറിയിച്ചു.

കഴിഞ്ഞ വർഷം ജൂൺ 18 നാണ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അന്നേ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധം എന്ന് തള്ളിക്കളയുകയാണ് ഇന്ത്യ ചെയ്തത്. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെ നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എഡ്മണ്ടിൽ നിന്നാണ് ഇവർ പിടിയിലായത്. മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ് എന്നതും കാനഡ സംശയാസ്പദമായി ഉയർത്തിക്കാട്ടി.

ട്രൂഡോയുടെ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിരുന്നു. നിരവധി വാദപ്രതിവാദങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുണ്ടായി. ഇതിനൊക്കെ ഒടുവിലാണ് കൊലപാതകത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം വീണ്ടും ഉയർന്നത്. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നാണ് ആരോപണം ഉയർന്നത്. ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രമാണ് ഷായ്‌ക്കെതിരേ കനേഡിയന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അമിത് ഷായാണ് ആസൂത്രണങ്ങള്‍ക്ക് പിന്നിലെന്ന് വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞത് താനാണെന്ന് കാനഡയുടെ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ കാനഡയുടെ പാര്‍ലമെന്ററി സമിതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് പ്രതിനിധി തന്നെ വിളിച്ച് അമിത് ഷാ ആണോ ആ വ്യക്തിയെന്ന് ആരാഞ്ഞിരുന്നു. അദ്ദേഹമാണ് അതെന്ന് താന്‍ സ്ഥിരീകരിച്ചു എന്നാണ് മോറിസണ്‍ പാര്‍ലമെന്ററി സമിതിയോടു പറഞ്ഞത്. സിഖ് വിഘടനവാദികള്‍ക്കെതിരായ നീക്കത്തിലെ അമിത് ഷായുടെ പങ്കാളിത്തത്തേക്കുറിച്ച് നേരത്തേതന്നെ കാനഡ, ഇന്ത്യയോട് പറഞ്ഞിരുന്നുവെന്ന് സൂചനയുണ്ട്. ഈ വിവരത്തെ അതീവ ദുര്‍ബലവും നിസ്സാരവുമായ ഒന്നായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കണക്കാക്കിയതെന്നാണ് വിവരമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments