കനത്ത ഇടിവ് നേരിട്ട് ഓഹരിവിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിലാണ്. സമാനമായി ഇടിവ് നിഫ്റ്റിയിലും ദൃശ്യമായിട്ടുണ്ട്. റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, സിപ്ല ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയുടെ ഇടിവിന് കാരണം. മുന്‍പത്തെ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച ഓഹരി വിപണി 321 പോയിന്റിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 94,000 കോടിയുടെ ഓഹരികളാണ്. പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം മാസമായിരുന്നു ഒക്ടോബര്‍.
ചൈനീസ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ച ഉത്തേജക നടപടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍ അവിടേയ്ക്ക് പോയതാണ് ഇന്ത്യന്‍ ഓഹരിവിപണിയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.