Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി മർഷൂക്കിന് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു

കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി എം വി മർഷൂക്കിന് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് 50,000 രൂപ പിഴയും, ജീവപര്യന്തം ശിക്ഷയും വിധിച്ചത്. കേസിലെ മറ്റ് 13 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ ആക്രമിച്ചത്.

അഞ്ച് പ്രതികള്‍ ഇതേ ബസില്‍ യാത്ര ചെയ്തിരുന്നു. യാത്രക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടി. പുറകെ ജീപ്പിലെത്തിയ മറ്റ് പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലപ്പെടുത്തിയ ശേഷം ഇതേ ജീപ്പില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു.2005 ഫെബ്രുവരി 21ന് ചാവശ്ശേരി വെളിയമ്പ്ര പഴശ്ശി ഡാമിന് അടുത്തുളള തോട്ടത്തില്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. 2009 ജൂലൈ 31ന് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 143,147,148,341,506(1),120 ബി വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments