Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ

എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാധ്യമ ഹാൻഡിലുകളും പേജുകളുമടക്കമാണ് കാനഡയിൽ ബ്ലോക്ക് ചെയ്തത്. എസ്.ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ടുഡേ പ്രസിദ്ധീകരിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് എസ്. ജയശങ്കർ ഓസ്ട്രേലിയയിൽ എത്തിയത്. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം ഉപാധ്യക്ഷനാകുകയും ചെയ്തു. വ്യാഴാഴ്ച വരെയാണ് ജയശങ്കറിന്റെ ഓസ്ട്രേലിയൻ സന്ദർശനം.


അതേസമയം, കാനഡയുടെ നടപടിയെ ശക്തമായ ഭാഷയിൽ എതിർത്ത് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രവർത്തനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യം നിറഞ്ഞ സമീപനത്തെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് ഇന്ത്യ വിമർശിച്ചു. കാനഡയുടെ നടപടി വിചിത്രമാണെന്നും തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നതാണ് കാനഡയുടെ രീതിയെന്നും ഇന്ത്യ തുറന്നടിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com