Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘തുടരും’; മോഹൻലാൽ - ശോഭന ചിത്രത്തിന് പേരിട്ടുനവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയായി

‘തുടരും’; മോഹൻലാൽ – ശോഭന ചിത്രത്തിന് പേരിട്ടുനവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയായി

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് ‘തുടരും’ എന്നു പേരിട്ടു. 100 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടിവന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെ പ്രധാന ഷെഡ്യൂൾ ഒക്ടോബറിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.

ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യ ജീവിതത്തിന്റെ തന്നെ നേർക്കാഴ്ച്ചയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഫാമിലി ഡ്രാമ ജോണറിലുള്ള ഈ ചിത്രം വൻ മുതൽമുടക്കിൽ വിശാലമായ കാൻവാസിൽ വലിയ താരനിരയുടെ അകമ്പടിയോടെയാണ് എത്തുക. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക ശോഭന ഏറെ ഇടവേളക്കു ശേഷം നായികയായി എത്തുന്നതെന്ന കൗതുകവും ഈ ചിത്രത്തിനുണ്ട്.

സാധാരണക്കാനായ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കെ.ആർ. സുനിലിന്റെ കഥക്ക് തരുൺ മൂർത്തിയും കെ.ആർ സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം-ഷാജികുമാർ. എഡിറ്റിംഗ്-നിഷാദ് യൂസഫ്, ഷഫീഖ്. സംഗീതം-ജയ്ക്സ് ബിജോയ്. സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്. കലാ സംവിധാനം – ഗോകുൽ ദാസ്. മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ – സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com