Thursday, November 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കയുടെ സമ്മര്‍ദം;ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയുടെ സമ്മര്‍ദം;ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

ദോഹ: ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഖത്തറിന്റെ നയമാറ്റം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ സാന്നിധ്യം ഇനി അനുവദനീയമല്ലെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി രാജ്യം വിടണമന്നാവശ്യപ്പെട്ട് ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ നോട്ടീസ് നല്‍കി.ഇസ്രയേലില്‍ നിന്നുള്ള ബന്ദികളെ മോചിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് അമേരിക്ക മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹമാസ് തയ്യാറായിട്ടില്ല.

ഇസ്രയേലില്‍ താമസമാക്കിയിരുന്ന അമേരിക്കന്‍ വംശജനായ ഹേര്‍ഷ് ഗോള്‍ഡ്‌ബെര്‍ഡ് പോളിന്‍ എന്ന 23കാരനെ ഹമാസ് ബന്ദിയാക്കി കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിച്ചത്. ഹേര്‍ഷിനെ വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഹമാസ് അതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, രാജ്യം വിടണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ നോട്ടീസ് നല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഹമാസ് തീവ്രവാദികളാണെന്നും അമേരിക്കയില്‍ നിന്നുള്ളവരെ വലിയ രീതിയില്‍ കൊന്നുതള്ളുകയും ബന്ദികളാക്കുകയുമാണെന്നാണ് യുഎസിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

മോചന നിര്‍ദേശങ്ങള്‍ നിരസിച്ച ഹമാസ് നേതാക്കള ഒരു അമേരിക്കന്‍ പങ്കാളിയുടേയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന സംഘര്‍ഷത്തിനു അറുതി വരുത്താനുള്ള ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു. എന്നാല്‍ ഹ്രസ്വകാല വെടിനിര്‍ത്തല്‍ പദ്ധതിയടക്കം നിര്‍ദേശങ്ങളെല്ലാം ഹമാസ് നിരസിച്ചതോടെ അമേരിക്ക നിലപാട് കടുപ്പിക്കുകയായിരുന്നു. ഹമാസിന്റെ ആതിഥ്യം അവസാനിപ്പിക്കാന്‍ ഖത്തറിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പതിനാല് റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments