തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയിൽ ഇടപെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ സാമൂഹിക മാ ധ്യമത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരി ൽ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരെ ഉടൻ നടപടിയെടുക്കുമെ ന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
പ്രശാന്തിനെതിരായ അഡീഷണൽ ചീഫ് സെ ക്രട്ടറിയുടെ റിപ്പോർട്ട് നേരത്തേ പുറത്തുവന്നി രുന്നു. തുടർന്നാണ് ജയതിലകിനെതിരെ പ്ര ശാന്ത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹ ദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകൾ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി.
കൂടാതെ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോ ഗിയാണ് ജയതിലക് എന്ന് കമൻ്റ് ബോക്സി ലും കുറിച്ചു. വിവാദമായതോടെ ഈ കമന്റ് അ ദ്ദേഹം നീക്കം ചെയ്തു. പട്ടികജാതി വർഗ വി ഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതിക ളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉ ന്നത സമിതിയിലെ ഫയലുകൾ കാണാനില്ലെ ന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.