Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുപിയില്‍ അധ്യാപകര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബന്ദിയാക്കി ആറുമാസത്തോളം പീഡിപ്പിച്ചെന്ന് പരാതി

യുപിയില്‍ അധ്യാപകര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബന്ദിയാക്കി ആറുമാസത്തോളം പീഡിപ്പിച്ചെന്ന് പരാതി

ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ദിയാക്കി ബാലാത്സംഗം ചെയ്തതായി പരാതി. 2 കോച്ചിങ് സെന്റര്‍ അധ്യാപകര്‍ അറസ്റ്റില്‍. വീട്ടിലേക്ക് ക്ഷണിച്ച് മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. നീറ്റ് കോച്ചിങ്ങിനായി കാണ്‍പൂരിലെ കോച്ചിംഗ് സെന്ററില്‍ ചേര്‍ന്ന 17 കാരിയാണ് പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.

രണ്ടു അധ്യാപകര്‍ പെണ്‍കുട്ടിയെ അവര്‍ താമസിക്കുന്ന വീട്ടിലേക്ക് ക്ഷണിച്ച് മയക്കുമരുന്ന് മരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ബോധം കെടുത്തിയശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ആറുമാസത്തോളം വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

2023ലാണ് ഈ സംഭവം നടന്നത്. എന്നാല്‍ ഭയത്തെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. മറ്റൊരു പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പ്രതികളായ അധ്യാപകരില്‍ ഒരാള്‍ അറസ്റ്റിലായ വാര്‍ത്ത കണ്ടതോടെയാണ് പെണ്‍കുട്ടിക്ക് ധൈര്യം ലഭിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കി. വൈദ്യ പരിശോധനക്ക് ശേഷം,പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് ശനിയാഴ്ച തന്നെ സഹില്‍ സിദ്ധിഖി, വികാസ് പോര്‍വാള്‍ എന്നീ രണ്ടു പ്രതികളെയും പിടികൂടി. കാണ്‍പൂര്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ രണ്ടു പേരുടെയും അറസ്റ്റ് സ്ഥിരീകരിച്ചു. അധ്യാപകര്‍ താമസിച്ച വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇരുവര്‍ക്കും എതിരെ കൂടുതല്‍ പരാതികള്‍ ഉണ്ടോ എന്ന പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments