Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ടയിൽ 5 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ടയിൽ 5 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മാർച്ചിലാണ് കുട്ടി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഡോക്ടർമാർ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി സംശയം പ്രകടിപ്പിച്ചിരുന്നു.കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും നീരും വീക്കവും പരിശോധനയിൽ കണ്ടെത്തിയിരുന്നു. മരണത്തിന്റെ തലേ ദിവസം പോലും പ്രതിയെ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മുറിവുകൾ കണ്ടതോടെ അമ്മയാണ് പ്രതിയോട് ചോദിച്ചത്. തുടർന്ന് പ്രതി അമ്മയെയും ഉപദ്രവിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് നവംബർ അഞ്ചിന് കോടതി വിധിച്ചിരുന്നു.കുട്ടിയുടെ ശരീരത്തിൽ കത്തികൊണ്ട് വരഞ്ഞതും സ്പൂൺ വെച്ച് കുത്തിയതുമുൾപ്പെടെ 60 ലേറെ മുറിവുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. . ക്രൂര മർദനത്തിനിടെ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണം. വർഷങ്ങളായി ഇയാൾ കുട്ടിക്കുനേരെ ക്രൂരമായ ലൈംഗിക പീഡനം നടത്തിയതായും കണ്ടെത്തി.കുമ്പഴയിലെ വാടകവീട്ടിലാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ 2021 ജൂലൈ അഞ്ചിന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതി ലഹരിക്കടിമയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments