Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഷൂട്ടിങ്ങിന് വെട്ടിമാറ്റിയത് നൂറുകണക്കിന് മരങ്ങൾ; യഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാക്കൾക്കെതിരെ കേസ്

ഷൂട്ടിങ്ങിന് വെട്ടിമാറ്റിയത് നൂറുകണക്കിന് മരങ്ങൾ; യഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. ഷൂട്ടിങ്ങിനായി വനഭൂമിയിൽ നിന്ന് മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിലാണ് കർണാടക വനംവകുപ്പ് കേസെടുത്തത്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്.

1963ലെ കര്‍ണാടക വനംവകുപ്പ് നിയമപ്രകാരമാണ് നിര്‍മാതാക്കളായ കെവിഎന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്എംടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലം സന്ദർശിച്ച കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രേ വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments