Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിനിമയെ വെല്ലുന്ന ട്വിസ്റ്റ്: സല്‍മാന് ഭീഷണി അയച്ചത് സല്‍മാന്‍ സിനിമയുടെ ഗാന രചിതാവ്

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്: സല്‍മാന് ഭീഷണി അയച്ചത് സല്‍മാന്‍ സിനിമയുടെ ഗാന രചിതാവ്

മുംബയ്: ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വധഭീഷണി സന്ദേശം അയച്ച കേസിൽ നടന്റെ പുതിയ ചിത്രത്തിലെ ഗാനചരയിതാവ് അറസ്റ്റിൽ. 24കാരനായ സൊഹൈൽ പാഷയാണ് കർണാടകയിലെ റൈച്ചുരിൽ നിന്ന് അറസ്റ്റിലായത്. സൽമാൻ ഖാന്റെ റിലീസാകാനിരിക്കുന്ന പുതിയ ചിത്രത്തിലെ ‘മേ സിക്കന്ദർ ഹൂം’ എന്ന ഗാനത്തിന്റെ രചയിതാവാണ് സൊഹൈൽ. താനും പാട്ടും പ്രശ‌സ്തമാകുന്നതിന് വേണ്ടിയാണ് സൊഹൈൽ ഇങ്ങനെ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.

നവംബർ ഏഴിനാണ് മുംബയ് പൊലീസിന്റെ വാട്‌സാപ്പ് ഹെൽപ്പ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. അഞ്ച് കോടി രൂപ നൽകിയില്ലെങ്കിൽ ബിഷ്‌ണോയിയെക്കുറിച്ച് പരാമർശിച്ച് എഴുതിയ ‘മേ സിക്കന്ദർ ഹാം’ പാട്ടിന്റെ എഴുത്തുകാരനെയും സൽമാൻ ഖാനെയും വധിക്കുമെന്നായിരുന്നു സന്ദേശം. ഗാനരചയിതാവിനെ ഇനി പാട്ടെഴുതാൻ കഴിയാത്തവിധം ആക്കുമെന്നും സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അയാളെ രക്ഷിക്കുവെന്നും സന്ദേശത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായൺ എന്നയാളിന്റെ ഫോണിൽ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. എന്നാൽ, ഈ ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നില്ല.വാട്‌സാപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഒടിപി നമ്പർ വെങ്കിടേഷ് എന്നയാളുടെ ഫോണിലാണ് വന്നതെന്ന് ശ്രദ്ധിച്ച പൊലീസ് അയാളെ കൂടുതൽ ചോദ്യം ചെയ്‌തു. മാർക്കറ്റിൽ വച്ച് ഒരു അപരിചിതൻ കോൾ ചെയ്യാൻ തന്റെ ഫോൺ വാങ്ങിയ കാര്യം അദ്ദേഹം പറഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൊഹൈലാണ് വെങ്കടേഷിന്റെ ഫോൺ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചതെന്ന് തെളിഞ്ഞു. അറസ്റ്റ് ചെയ്‌ത സൊഹൈലിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments