Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവഖഫ് ബോ‌ർഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടാണ് പോളിംഗ് ശതമാനം കുറച്ചത്; കെ. സുരേന്ദ്രൻ

വഖഫ് ബോ‌ർഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടാണ് പോളിംഗ് ശതമാനം കുറച്ചത്; കെ. സുരേന്ദ്രൻ

വയനാട്: പ്രിയങ്കാ ഗാന്ധിയുടെ വരവിലൂടെ യുഡിഎഫ് പ്രകടിപ്പിച്ച ആത്മവിശ്വാസം അസ്ഥാനത്തായിരുന്നെന്ന കണക്കാണ് പോളിംഗ് ശതമാനത്തിലെ ഇടിവ് വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു വലിയ വിഭാഗം നിഷ്‌പക്ഷമതികളായ ജനങ്ങൾ, പ്രത്യേകിച്ച് എൽഡിഎഫിനോടും യുഡിഎഫിനോടും പ്രതിപത്തി പുലർത്തിയിരുന്ന ജനങ്ങൾ വയനാട്ടിൽ പോളിംഗിനോട് വിമുഖത കാണിച്ചു എന്നത് വസ്തുതയാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വലിയ തോതിലുള്ള ന്യനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ അത് ഫലം കണ്ടില്ല എന്നുള്ളതാണ് വസ്തുതകൾ കാണിക്കുന്നത്. പ്രത്യേകിച്ച് വഖഫ് ബോ‌ർഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട് പോളിംഗ് ശതമാനത്തിൽ കുറവ് വന്നതിൽ വലിയ കാരണമാണ്. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ‌്ക്കുന്ന ക്രൈസ്തവ സമൂഹം ആവേശത്തോടെ വയനാട്ടിൽ പോളിംഗിന് എത്തിയില്ല.

വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനക്കണക്കുകൾ കേരളത്തിലെ എൽഡിഎഫിനോടും യുഡിഎഫിനോടും സാധാരണ ജനങ്ങൾക്കുള്ള അപ്രീതി, അവിശ്വാസം എന്നിവ ശക്തമായി രേഖപ്പെടുത്തുന്നതാണ്. ന്യൂനപക്ഷ അവകാശം ഒരു വിഭാഗത്തിന്റെ മാത്രം ആയി മാറി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വലിയ തിരിച്ചടി കിട്ടും യുഡിഎഫിന്റെ ജന പിന്തുണ വയനാട്ടിൽ അടക്കം കുറഞ്ഞു. മൂന്നാം ബദലിന് ജനം ആഗ്രഹിക്കുന്നു.യുഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ അപ്രസക്തമാകും.

തോൽക്കുന്നതിന്റെ കാരണം കണ്ടെത്തുകയാണ് സിപിഎം. 23ന് പറയേണ്ട കാരണം ഇപ്പോൾത്തന്നെ പറയേണ്ടതില്ലായിരുന്നു. സിപിഎമ്മിന് ഇപ്പോൾ ചിഹ്നമില്ല. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ സിപിഎം ചിന്നഭിന്നമാകും. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പിണറായിക്ക് ഒരു അവാർഡ് കൊടുത്തു വിടാവുന്നതാണ്. പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിക്കുന്നതാണ് സിപിഎം.ചേലക്കരയും പാലക്കാടും ബിജെപി ജയിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments