Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് പി.ശശി

പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് പി.ശശി

കണ്ണൂർ: പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹരജി നൽകിയത്.

സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് അൻവറിനെതിരെ ശശി കോടതിയിൽ നേരിട്ടെത്തി ക്രിമിനൽ കേസ് ഫയൽ ചെയ്തത്.


നവീൻ ബാബുവിന്റെ മരണം, ഇ.പി ജയരാജന്റെ പുസ്തക വിവാദം എന്നിവയുടെ ഒക്കെ പിന്നിൽ ശശി ആണെന്നായിരുന്നു പാലക്കാട് അൻവർ പ്രസംഗിച്ചത്. ഈ ആരോപണങ്ങളിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളിലും തലശ്ശേരിയിലുമായാണ് കേസ് ഫയൽ ചെയ്തത്. അഡ്വ.കെ വിശ്വൻ മുഖേന ഹരജി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments