തിരുവനന്തപുരം: സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് ഹരിത കര്‍മ സേന വാങ്ങുന്ന യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. തദ്ദേശ വകുപ്പ് ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുതുക്കി. വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല.
മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസരിച്ചുമാണ് നിരക്ക് ഉയര്‍ത്തുക. എത്ര രൂപ ഈടാക്കണമെന്ന് തദ്ദേശ ഭരണ സമിതിക്ക് തീരുമാനിക്കാം.
നിലവില്‍ 100 രൂപയാണ് ചാക്കിന് ഈടാക്കുന്നത്. ഒരുമാസം ആദ്യ അഞ്ച് ചാക്കിന് 100 രൂപയും തുടര്‍ന്നുള്ള അധിക ചാക്ക് ഒന്നിന് പരമാവധി 100 രൂപ വരെയും വാങ്ങാം. വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തുകളില്‍ കുറഞ്ഞത് 50 രൂപയും നഗരസഭകളില്‍ കുറഞ്ഞത് 70 രൂപയും തുടരാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രസീത് ഏകീകൃത രൂപത്തിലാക്കാനും നിര്‍ദേശമുണ്ട്.