Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബലിദാനികളെ വഞ്ചിച്ചു; വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യരുടെ കോൺഗ്രസ് പാർട്ടി പ്രവേശനത്തിൽ പ്രതികരിച്ച് കെ...

ബലിദാനികളെ വഞ്ചിച്ചു; വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യരുടെ കോൺഗ്രസ് പാർട്ടി പ്രവേശനത്തിൽ പ്രതികരിച്ച് കെ .സുരേന്ദ്രൻ

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പാർട്ടി പ്രവേശനത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സന്ദീപിന് വലിയ കസേരകൾ കിട്ടട്ടെ. വി.ഡി സതീശനും, കെ.സുധാകരനും സന്ദീപിന്റെ കൈ മുറു​കെ പിടിക്കട്ടെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.സന്ദീപ് ബലിദാനിക​ളെ വഞ്ചിക്കുകയാണ് ചെയ്തത്. പാർട്ടി മാറ്റം മുമ്പ് എഴുതിയ തിരക്കഥയുടെ ഭാഗമായാണ്. അപ്രസക്തമായ തിരക്കഥയാണ് ഇത്. സന്ദീപ് വാര്യരുടെ പാർട്ടി മാറ്റം ബി.ജെ.പിയെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിനെതിരെ പാർട്ടി നേരത്തെ തന്നെ നടപടിയെടുത്തിട്ടുണ്ട്. നടപടിയെടുക്കാനിടയായ സാഹചര്യം പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാർത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.14 ജില്ലകളിൽ താൻ ബി.ജെ.പിക്ക് വേണ്ടി ​പ്രസംഗിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതക​ളെല്ലാം താൻ ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് താൻ പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments