Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാർജ രാജ്യാന്തര പുസ്തകോൽസവത്തിനു ഇന്ന് തിരശീല വീഴും

ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിനു ഇന്ന് തിരശീല വീഴും

ഷാർജ : എഴുത്തും വായനയും നൽകിയ പുതിയ ഊർജവുമായി രാജ്യാന്തര പുസ്തകോൽസവത്തിനു ഇന്ന് തിരശീല വീഴും. പതിനായിരത്തിലേറെ പുതിയ പുസ്തകങ്ങൾ ഈ മേളയിൽ പുറത്തിറക്കി. മലയാളത്തിൽ നിന്നു മാത്രം അഞ്ഞൂറോളം പുസ്തക പ്രകാശനങ്ങൾക്ക് റൈറ്റേഴ്സ് ഹാൾ സാക്ഷ്യം വഹിച്ചു. ലക്ഷക്കണക്കിനു പുസ്തകങ്ങളാണ് വായനപ്രേമികളെ കാത്തിരിക്കുന്നത്.

ഇന്നും തിരക്ക് കൂടുമെന്നാണ് കരുതുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് പുസ്തകോത്സവ വേദിയിൽ എത്തിയത്. മലയാളത്തിൽ നിന്ന് പ്രമുഖ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരുമെല്ലാം മേളയ്ക്കെത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments