Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാട് മുഴുവൻ ഒലിച്ചുപോയി എന്നു പറയരുത് '; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ

നാട് മുഴുവൻ ഒലിച്ചുപോയി എന്നു പറയരുത് ‘; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ

തിരുവനന്തപുരം ∙ ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്നു പറയുന്നതു ശരിയല്ലെന്നു ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ. 2 പഞ്ചായത്തുകളിലെ 3 വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല. കേന്ദ്രത്തിന്റെ അധിക സഹായത്തിന്റെ പേരിൽ ഇന്ത്യാസഖ്യം വ്യാജപ്രചാരണം നടത്തുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കൈമലർത്തിയതു വിവാദമായിരുന്നു. കേന്ദ്രത്തിനെതിരെ വയനാട് ജില്ലയിൽ എൽഡിഎഫും യുഎഡിഫും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുമ്പോഴാണു മുരളീധരന്റെ പ്രതികരണം. കേന്ദ്രം കൈവിട്ടതോടെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് 1,500 കോടി രൂപ കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചതു സംസ്ഥാന സർക്കാരാണ്. ഇതിനുപുറമേ പുനരധിവാസ പാക്കേജും പൂർത്തിയാക്കണം.

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 394 കോടി രൂപയുണ്ടെങ്കിലും ഇതിൽനിന്നു മാനദണ്ഡങ്ങൾക്കു വിധേയമായി വളരെ പരിമിതമായ തുക മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ കേന്ദ്രത്തോടു പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല. കേന്ദ്രം കൈവിടുകയും കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിനാൽ വയനാട് പാക്കേജ് നടപ്പാക്കാൻ സ്വകാര്യ വ്യക്തികളുടെ സഹായം തേടുന്നതടക്കമുള്ള നടപടികളിലേക്കു കേരളത്തിനു കടക്കേണ്ടി വരും. സ്പോൺസർഷിപ്പുമായി രംഗത്തു വന്നിട്ടുള്ള വൻകിട സ്ഥാപനങ്ങളെ കോർത്തിണക്കി പുനരധിവാസ പദ്ധതിയിൽ സഹകരിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments