ഡല്‍ഹി: ജി 20 രാജ്യങ്ങളിൽ വളർച്ചയിൽ ഇന്ത്യ മുന്നിൽ. ചൈനയും അമേരിക്കയും റഷ്യയും ബ്രിട്ടനും ജര്‍മനിയും കാനഡയും ജപ്പാനും യൂറോപ്യന്‍ യൂണിയനും സൗദി അറേബ്യയും അടക്കം 20 രാജ്യങ്ങളുടെ വളർച്ചയിലാണ് അമേരിക്കയടക്കം പിന്നിൽ, ജി20 യിൽ വളർച്ചയുടെ കാര്യത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്ഇന്ത്യ മുന്നിലെത്തിയത്. 2024ല്‍ ഇന്ത്യ ഏഴു ശതമാനം വളര്‍ച്ച നേടുമെന്നാണ് കണക്ക്.
അഞ്ച് ശതമാനം വളര്‍ച്ചയുമായി ഇന്തോനേഷ്യയാണ് രണ്ടാമത്. ചൈന 4.8 ശതമാനവുമായി മൂന്നാമതുണ്ട്. 2.8 ശതമാനം വളർച്ചയുമായി യുഎസ് എട്ടാം സ്ഥാനത്താണ്. 1.5 ശതമാനം വളര്‍ച്ചയോടെ സൗദി പതിനൊന്നാം സ്ഥാനത്ത്. വേള്‍ഡ് ഇക്കണോമിക്‌സ് ഔട്ട്‌ലുക്കിലാണ് ഇക്കാര്യം പറയുന്നത്.
നേരത്തെ ബ്രിട്ടനെ പിന്നിലാക്കി ഇന്ത്യ ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായിരുന്നു. അടുത്ത വര്‍ഷത്തോടെ ജപ്പാനെ പിന്തള്ളി നാലാമതെത്തുമെന്നാണ് ലോക ബാങ്കിന്റെ പ്രവചനം.