Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി : ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി

ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി : ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായില്ല എന്ന് വിലയിരുത്തിയാണ് കോടതി ഇടപെടൽ. സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണച്ചപ്പോഴാണ് കോടതി ഉത്തരവ്.

സജി ചെറിയാനെതിരെ നടന്ന അന്വേഷണം മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നുള്ള വാദങ്ങൾ കോടതി അംഗീകരിച്ചു. പ്രസംഗത്തിന്റെ സിഡി നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രസംഗത്തിന്റെ പൂർണരൂപം പെൻഡ്രൈവിലാക്കി സമർപ്പിക്കാനും കോടതി നിർദേശിച്ചിരുന്നു. പ്രസംഗം കേട്ട ആളുകളുടെ മൊഴികളൊന്നും വേണ്ട രീതിയിൽ രേഖപ്പെടുത്താതെ തിരക്കിട്ട് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയായിരുന്നു എന്ന് കോടതി വിലയിരുത്തി.

സജി ചെറിയാന്റെ പരാമർശം ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതല്ല എന്ന വാദം കോടതി തള്ളി. പരാമർശം ഭരണഘടനയെ മാനിക്കുന്നതല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ല. സാക്ഷിമൊഴികൾ പരിഗണിക്കാതെയാണ് മജിസ്‌ട്രേറ്റ് തീരുമാനമെടുത്തത്. വീഡിയോ ദൃശ്യങ്ങളിൽ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments