Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൈക്കൂലിക്കേസിൽ അമേരിക്ക കുറ്റപത്രം ചുമത്തിയതോടെ യുഎസ് നിക്ഷേപപദ്ധതികളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് അദാനി ഗ്രൂപ്പ്

കൈക്കൂലിക്കേസിൽ അമേരിക്ക കുറ്റപത്രം ചുമത്തിയതോടെ യുഎസ് നിക്ഷേപപദ്ധതികളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് അദാനി ഗ്രൂപ്പ്

ന്യൂഡൽഹി: ഗൗതം അദാനിക്കും മറ്റ് രണ്ട് പേർക്കുമെതിരെ കൈക്കൂലിക്കേസിൽ അമേരിക്ക കുറ്റപത്രം ചുമത്തിയതോടെ യുഎസ് നിക്ഷേപപദ്ധതികളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച് അദാനി ഗ്രൂപ്പ്. 600 മില്യൺ ഡോളറിന്റെ ബോണ്ട് സമാഹരണമാണ് അദാനി ഗ്രൂപ്പ് തത്കാലത്തേക്ക് നിർത്തിവെച്ചത്. ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയ്ൻ എന്നിവർക്കെതിരെയെടുത്ത കേസിന്റെ പശ്ചാത്തലത്തിൽ എല്ലാം നിർത്തിവെക്കുകയാണെന്ന് ഗ്രൂപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് അദാനിക്കെതിരെയുള്ള കേസ്. അമേരിക്കന്‍ നീതിന്യായ വകുപ്പിന്റേതാണ് കുറ്റപത്രം എടുത്തുകൊണ്ടുള്ള നടപടി. കോടിക്കണക്കിന് ഡോളറുകള്‍ സമാഹരിക്കാന്‍ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതുമാണ് ഈ അഴിമതിയെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലിസ മില്ലര്‍ പറഞ്ഞു.

20 വര്‍ഷത്തെ കാലയളവില്‍ തയ്യാറാക്കുന്ന സൗരോര്‍ജ കരാര്‍ നികുതികള്‍ കഴിഞ്ഞാല്‍ 200 കോടി ഡോളര്‍ ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 2020നും 2024നുമിടയില്‍ അദാനി സ്വകാര്യമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അധികാരികള്‍ പറയുന്നു. ഇവര്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ച് കൈക്കൂലിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും നിരവധി ഫോണ്‍ കോളുകള്‍ തെളിവായി ചൂണ്ടക്കാട്ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കൈക്കൂലി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്ന സെല്‍ ഫോണ്‍, ഫോട്ടോകള്‍, പവര്‍ പോയിന്റ്, എക്‌സല്‍ അനാലിസിസ് തുടങ്ങിയവ നീതിന്യായ വകുപ്പ് ശേഖരിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ധനസഹായം ലഭിക്കുന്നതിന് വേണ്ടി അദാനിയും കൂട്ടരും അമേരിക്കന്‍ നിക്ഷേപകരില്‍ നിന്നും അഴിമതിക്കാര്യം മറച്ചുവെന്നും ഇതില്‍ സൂചിപ്പിക്കുന്നു.സമാന്തര നടപടിയായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അദാനിക്കും അസുര്‍ പവര്‍ ഗ്ലോബലിന്റെ എക്‌സിക്യൂട്ടീവായ സിറില്‍ കാബനീസിനുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അദാനി ഗ്രീന്‍ അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് 17.5 കോടി ഡോളര്‍ സമാഹരിച്ചെന്നും എസ്ഇസി ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com