Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുകേഷ് എംഎൽഎ, നടൻ ജയസൂര്യ എന്നിവരുൾപ്പെടെയുള്ളവർക്കെതിരായ പീഡനപരാതിയിൽ നിന്ന് പിന്മാറുമെന്ന് പരാതിക്കാരി

മുകേഷ് എംഎൽഎ, നടൻ ജയസൂര്യ എന്നിവരുൾപ്പെടെയുള്ളവർക്കെതിരായ പീഡനപരാതിയിൽ നിന്ന് പിന്മാറുമെന്ന് പരാതിക്കാരി

കൊച്ചി: മുകേഷ് എംഎൽഎ, നടൻ ജയസൂര്യ എന്നിവരുൾപ്പെടെയുള്ളവർക്കെതിരായ പീഡനപരാതിയിൽ നിന്ന് പിന്മാറുമെന്ന് പരാതിക്കാരി. സർക്കാരിൽ നിന്ന് പിന്തുണ പ്രതീക്ഷിച്ചാണ് പരാതി നൽകിയതെന്നും എന്നാൽ പിന്തുണ ലഭിച്ചില്ലെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. തനിക്കെതിരായ പോക്സോ കേസിലും പിന്തുണ ലഭിച്ചില്ലെന്ന് പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു.

അന്വേഷണം ശരിയായ രീതിയിൽ നടന്നില്ല. പോക്സോ കേസിലെ ഗൂഢാലോചന കണ്ടെത്താൻ സർക്കാർ ശ്രമിച്ചില്ലെന്നും നടി പറയുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് അന്വേഷണസംഘത്തിന് കത്ത് നൽകുമെന്നും നടി വ്യക്തമാക്കി.

അതേസമയം, പരാതിയിൽ നിന്ന് പിന്മാറുന്നത് കേസന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം ചൂണ്ടിക്കാട്ടി. മുകേഷ് അടക്കമുള്ളവർക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണ്. കേസന്വേഷണവുമായി മുന്നോട്ടു പോകും. മറ്റ് കാര്യങ്ങൾ കോടതി തീരുമാനിക്കും. ആലുവ സ്വദേശിയായ നടി എസ്ഐടിയെ ബന്ധപ്പെട്ടിട്ടില്ലെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments