Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാടിനോടുള്ള കേന്ദ്ര അവഗണന: സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്; ഡിസംബ‍ർ അഞ്ചിന് പ്രക്ഷോഭം

വയനാടിനോടുള്ള കേന്ദ്ര അവഗണന: സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്; ഡിസംബ‍ർ അഞ്ചിന് പ്രക്ഷോഭം

വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. ഡിസംബർ 5ന് സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന് മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും.

അതേസമയം കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ ഡിവൈഎഫ്ഐ, സിപിഐഎം സമരം. ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് വളയല്‍ സമരം നടന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.ദുരന്തബാധിതരുള്‍പ്പെടെ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. രാവിലെ 8 മണിയോടെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ ഉപരോധ സമരം നടന്നത്. ഓഫീസ് കെട്ടിടം വളഞ്ഞായിരുന്നു സമരം.

പ്രതിഷേധത്തിനിടെ പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഡി വൈ എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് ഉപരോധം അവസാനിച്ചത്.ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കിയിരുന്നു.ഇതോടെ വയനാട്ടില്‍ ഇടത് സംഘടനകളുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളും നടന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് നടന്ന ഉപരോധ,സത്യാഗ്രഹ സമരങ്ങള്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments