വടകര: എട്ട് മാസമായിട്ടും അന്വേഷണം തീരാത്ത കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണ സംഘം സി.പി.എം തിരക്കഥക്കനുസരിച്ച് ആടുകയാണെന്ന് മുസ് ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല. കേസിന്‍റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സാവകാശം പൊലീസ് തേടിയതിനോട് പ്രതികരിക്കുകയായിരുകാഫിർ സ്‌ക്രീൻഷോട്ട്: സി.പി.എം തിരക്കഥക്കനുസരിച്ച് പൊലീസ് ആടുകയാണെന്ന് പാറക്കൽ അബ്ദുല്ലന്നു അദ്ദേഹം.
പാലക്കാട് രൂപം കൊണ്ട സി.ജെ.പി, കമ്യൂണിസ്റ്റ് ജനത പാർട്ടി ആയിരുന്നെങ്കിൽ അത് വടകരയിലെത്തുമ്പോൾ കമ്യൂണിസ്റ്റ് ജനത പൊലീസ് ആയി മാറുന്നുവെന്നും പാറക്കൽ അബ്ദുല്ല കൂട്ടിച്ചേർത്തു.
രാവിലെ കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടിയ പ്രോസിക്യൂഷനോട് ഉച്ചക്ക് മുൻപ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഉച്ചക്ക് ശേഷം വീണ്ടും കോടതി ചേർന്നപ്പോൾ പൊലീസ് കൂടുതൽ സാവകാശം തേടുകയായിരുന്നു.
തുടർന്ന് നവംബർ 25ന് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിടുകയും കേസ് നവംബർ 29ലേക്ക് മാറ്റുകയും ചെയ്തു. ഹരജിക്കാരൻ മുഹമ്മദ് കാസിമിന് വേണ്ടി അഡ്വ. മുഹമ്മദ് ഷാ ഹാജരായി.