ടോറോണ്ടോ: അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് സ്ഥാപിച്ച ബ്രെയിന്‍ ചിപ് കമ്പനിയായ ന്യൂറോലിങ്കിന്റെ ക്ലിനിക്കല്‍ ട്രയലിന് കാനഡ അനുമതി നല്‍കി. ഇതാദ്യമായാണ് അമേരിക്കയ്ക്ക് പുറത്ത് ന്യൂറോലിങ്കിന്റെ പരീക്ഷണം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പക്ഷാഘാതം ബാധിച്ച വ്യക്തികള്‍ക്ക് അവരുടെ ചിന്തകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് കാനഡയില്‍ ന്യൂറോലിങ്കിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പരിശോധിക്കുക.ഇലോണ്‍ മസ്‌കും ഒരുകൂട്ടം എന്‍ജിനീയര്‍മാരും ചേര്‍ന്ന് 2016ലാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. കാലിഫോര്‍ണിയയില്‍ മെഡിക്കല്‍ ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. തലയോട്ടിക്കുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ബ്രെയിന്‍ ചിപ് ഇന്റര്‍ഫേസ് കമ്പനി നിര്‍മിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും അവരുടെ കാഴ്ച പുനഃസ്ഥാപിക്കാനും ന്യൂറോലിങ്ക് സഹായിക്കുമെന്ന് കമ്പനി പറയുന്നു.
ഇലോണ്‍ മസ്‌കും ഒരുകൂട്ടം എന്‍ജിനീയര്‍മാരും ചേര്‍ന്ന് 2016ലാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. കാലിഫോര്‍ണിയയില്‍ മെഡിക്കല്‍ ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. തലയോട്ടിക്കുള്ളില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന ഒരു ബ്രെയിന്‍ ചിപ് ഇന്റര്‍ഫേസ് കമ്പനി നിര്‍മിക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും അവരുടെ കാഴ്ച പുനഃസ്ഥാപിക്കാനും ന്യൂറോലിങ്ക് സഹായിക്കുമെന്ന് കമ്പനി പറയുന്നു.