എറണാകുളം: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് നടന്‍ ഗണപതിക്കെതിരേ കേസ്. എറണാകുളം കളമശ്ശേരി പൊലീസ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ ഗണപതി മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.