ചേലക്കര: ചേലക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംപി രമ്യ ഹരിദാസ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്ന് ഓര്‍ക്കണമെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിലെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ എല്‍ഡിഎഫ് 2021ല്‍ നേടിയ ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചെന്നും അത് ചെറിയൊരു പ്രവര്‍ത്തനമല്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. തോല്‍വിയില്‍ ദുഖമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
എം പി ആയപ്പോള്‍ കിട്ടിയ ശമ്പളം പോരായെന്ന് പറഞ്ഞിട്ടില്ലെന്നും കിട്ടുന്ന ശമ്പളം എങ്ങനെ പോകുന്നു എന്നത് വിശദീകരിച്ചതാണെന്നും രമ്യ പറഞ്ഞു. 1,87,000 രൂപ കിട്ടിയിട്ടും പട്ടിണി മാറാത്തവള്‍ എന്ന സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം വേദനിപ്പിച്ചു. വ്യക്തിപരമായി പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും രമ്യ വ്യക്തമാക്കി.