Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ബിജെപി അലവലാതി പാർട്ടിയായി മാറി’: വെള്ളാപ്പള്ളി നടേശൻ

‘ബിജെപി അലവലാതി പാർട്ടിയായി മാറി’: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ∙ സിപിഎമ്മിനെ പോലെ കേഡർ പാർട്ടിയാണെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ ബിജെപി അവലാതി പാർട്ടിയായി മാറിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

‘‘ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസിന് രാഷ്ട്രീയനേതാവിന്റെ മെയ് വഴക്കമില്ല. രമ്യയെ കുറിച്ച് കോൺഗ്രസുകാർക്കും അഭിപ്രായ വ്യത്യാസമുണ്ട്. അവർക്ക് അച്ചടക്കവും വിനയവും ഇല്ല.

മുസ്‌ലീം ലീഗ് എന്നുപറയുന്നത് മുസ്‌ലിംകളുടെ കൂട്ടായ്മയാണ്. ലീഗ് മതപരമായ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് വർഗീയ പാർട്ടി തന്നെയാണ് അത്. സംവരണ സീറ്റിൽ ഒഴികെ എല്ലായിടത്തും മുസ്‌ലിം സമുദായ അംഗങ്ങളെ മാത്രമാണ് ലീഗ് മത്സരിപ്പിക്കുന്നത്.’’ – വെള്ളാപ്പള്ളി ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com