Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി; അന്വേഷണം വേണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി; അന്വേഷണം വേണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ അന്വേഷണം വേണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യം. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കട്ടെയെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മറുപടി. പരസ്യപ്രസ്താവനകൾക്ക് നേതൃത്വം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ തെരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ് തർജമയായി അയക്കാൻ നിർദേശം നൽകി. ദേശീയ നേതൃത്വം പ്രതികരണങ്ങൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ അകറ്റിയ പ്രതികരണങ്ങൾ എല്ലാം ശേഖരിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്. ദേശീയ നേതൃത്വം നേരിട്ടാണ് അന്വേഷണം നടത്തുന്നത്.

വിവാദ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു റിപ്പോർട്ട് തയ്യാറാക്കുന്നു. ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണം തുടങ്ങി. അന്വേഷണം രഹസ്യമായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും എന്ന് സൂചന. പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടരുകയാണ്. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യ നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. കൗൺസിലർമാരെ പ്രതിക്കൂട്ടിലാക്കിയാൽ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com