പത്തനംതിട്ട: ഭരണഘടനയെ നിന്ദിച്ചതായി ഹൈക്കോടതി വിലയിരുത്തിയ പശ്ചാത്തലത്തിൽ, മന്ത്രിസ്ഥാനത്തു തുടരാൻ ധാർമികമായി സജി ചെറിയാനു കഴിയില്ല. പോലീസ് നൽകിയ ക്ളീൻ ചിറ്റ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. തുടരാൻ അനുവദിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ് എന്ന് പരിപാടി ഉത്ഘാടനം ചെയ്ത് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.
ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ആറന്മുള അസംബ്ലി പ്രസിഡൻ്റ് അഡ്വ: ലിനു മാത്യു മള്ളേത്ത് അധ്യക്ഷത വഹിച്ചു,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ ജിബിൻ ചിറക്കടവിൽ, അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റ്റിജോ സാമുവൽ മാമ്മൂട്, സിനു എബ്രഹാം, മണ്ഡലം സെക്രട്ടറി തങ്കച്ചൻ വി ജോൺ വലിയവീട്ടിൽ, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് അസ്ലം കെ അനുപ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, ജില്ലാ സെക്രട്ടറി ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ, കെ എസ് യു ടൗൺ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അർഫാൻ, ഷൈജു ഇസ്മായിൽ, വിനീത് ചെങ്ങറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്മാരായ സുധീഷ് സി പി മലയാലപ്പുഴ, വൈസ് പ്രസിഡൻ്റ് ഫെബിൻ മുണ്ടയ്ക്കൽ, അമൽ എബ്രഹാം ഇലന്തൂർ, റോബിൻ ജി തോമസ്, അജ്മൽ അലി, സോമൻ കുഴിയ്ക്കൽ, അൻസൽ എസ് അമീർ, മുഹമ്മദ അർഫാൻ, ഉവൈസ്, തുടങ്ങിയവർ പ്രസംഗിച്ചു.