Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'സ്ഥാനം കിട്ടിയെന്ന് വിചാരിച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോ'; സീരിയലുകളെക്കുറിച്ചുള്ള പ്രേംകുമാറിന്റെ എൻഡോസൾഫാൻ പരാമർശത്തിൽ ധർമജൻ

‘സ്ഥാനം കിട്ടിയെന്ന് വിചാരിച്ച് തലയിൽ കൊമ്പൊന്നും ഇല്ലല്ലോ’; സീരിയലുകളെക്കുറിച്ചുള്ള പ്രേംകുമാറിന്റെ എൻഡോസൾഫാൻ പരാമർശത്തിൽ ധർമജൻ

ചില മലയാളം സീരിയലുകൾ ‘എന്‍ഡോസള്‍ഫാന്‍’ പോലെ സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അ‌ക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ വിമർശനത്തിൽ പ്രതികരിച്ച് നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധർമജൻ ബോൾ​ഗാട്ടി. പ്രേം കുമാർ സീരിയലിലൂടെയാണ് സജീവമായത്. ഒരു സ്ഥാനം ലഭിച്ചു എന്നത് കൊണ്ട് തലയിൽ കൊമ്പൊന്നും ഇല്ലല്ലോയെന്നും ധർമജൻ ഫേസ്ബുക്കിൽ കുറിച്ചു.’ഞാൻ മൂന്ന് മെഗാ സീരിയൽ എഴുതിയ ആളാണ്. എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേം കുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ ചേട്ടാ,’ എന്നായിരുന്നു ധർമജന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമർശം വിവാദമായത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാൽ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാർ വ്യക്തമാക്കിയിരുന്നു.’കലാകാരന് അ‌തിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ, ടെലിവിഷൻ സീരിയലുകൾക്കില്ല. അ‌തിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അ‌ന്നന്ന് ഷൂട്ട് ചെയ്യുന്നത് അ‌തേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അ‌തിനിടെ സെൻസറിങ്ങിന് സമയമില്ല,’

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com