Wednesday, January 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി കുടുംബം രംഗത്ത്.

എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി കുടുംബം രംഗത്ത്.

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കൂടുതൽ ആരോപണവുമായി കുടുംബം രം​ഗത്ത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കാമുകൻ സൃഷ്ടിയെ പരസ്യമായി അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന് കുടുംബം ആരോപിച്ചു. തിങ്കളാഴ്ചയാണ് സൃഷ്ടി തുലിയെ മുംബൈയിലെ മാറോൾ ഏരിയയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ ആദിത്യ പണ്ഡിറ്റുമായി (27) ഫോണിൽ തർക്കമുണ്ടായതിനെ തുടർന്ന് ഡാറ്റ കേബിൾ ഉപയോഗിച്ച് തൂങ്ങിമരിച്ചുവെന്നാണ് നി​ഗമനം.

സൃഷ്ടി ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്ന് അമ്മാവൻ വിവേക് ​​തുലി പറഞ്ഞു. സംഭവിച്ചത് ആസൂത്രിത കൊലപാതകമാണ്. അവൾ ശക്തയായിരുന്നു. അല്ലെങ്കിൽ അവൾ പൈലറ്റ് ആകുമായിരുന്നില്ല. അവളുടെ സുഹൃത്ത് ആദിത്യയെ ഞങ്ങൾക്കറിയാമായിരുന്നു. അവൾക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും അവന് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദിത്യക്ക് സൃഷ്ടിയോട് അസൂയയായിരുന്നെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും അമ്മാവൻ പറഞ്ഞു. സൃഷ്ടിയുടെ ഒരുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റ് പരിശോധിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com