Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറീൽസ് ചിത്രീകരിക്കാൻ സ്ത്രീകളുടെ ഉൾവസ്ത്രം ധരിച്ച് തിരക്കേറിയ മാർക്കറ്റിൽ; യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം

റീൽസ് ചിത്രീകരിക്കാൻ സ്ത്രീകളുടെ ഉൾവസ്ത്രം ധരിച്ച് തിരക്കേറിയ മാർക്കറ്റിൽ; യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം

ചണ്ഡീഗഢ്: റീൽസ് ചിത്രീകരിക്കാൻ സ്ത്രീകളുടെ ഉൾവസ്ത്രം ധരിച്ച് തിരക്കേറിയ മാർക്കറ്റിലെത്തിയ യുവാവിനെ വളഞ്ഞിട്ട് തല്ലി ജനം.ഹരിയാനയിലെ പാനിപ്പത്തിലായിരുന്നു സംഭവം. ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാനായാണ് സ്ത്രീകളുടെ ഉൾവസ്ത്രം ധരിച്ച് യുവാവ് മാർക്കറ്റിലെത്തിയത്. തുടർന്ന് വ്യാപാരികളും നാട്ടുകാരും ചേർന്ന് ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു.

ഉൾവസ്ത്രം ധരിച്ചെത്തിയ യുവാവിനെ മർദിക്കുന്നതും തന്നെ വിട്ടയക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

യുവാവിനോട് മാർക്കറ്റിൽ നിന്ന് തിരികെപോകാൻ വ്യാപാരികൾ ആദ്യം വിനയത്തോടെ ആവശ്യപ്പെട്ടെന്നാണ് ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞത്. ഇത്തരം വേഷം ധരിച്ച് പൊതുസ്ഥലത്ത് വരുന്നത് അനുചിതമാണെന്നും വ്യാപാരികൾ ഇയാളോട് പറഞ്ഞു. എന്നാൽ താൻ ആദ്യമായല്ല ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത് യുവാവിൻ്റെ പ്രതികരണം.

താൻ സോഷ്യൽ മീഡിയയിൽ വളരെ ജനപ്രിയനാണെന്നും തൻ്റെ കാഴ്ചക്കാർക്ക് അത്തരം വീഡിയോകൾ ഇഷ്ടമാണെന്നും യുവാവ് പറഞ്ഞു.ഇതിനുപിന്നാലെയാണ് വ്യാപാരികളും നാട്ടുകാരും യുവാവിനെ കൈകാര്യം ചെയ്തത്. സമൂഹത്തിൽ മോശം സ്വാധീനം ചെലുത്തുന്ന ഇത്തരം കാര്യങ്ങൾ ഭാവിയിൽ ചെയ്യരുതെന്ന് കടയുടമകൾ ഉപദേശിച്ചു. ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയപ്പോൾ മാത്രമാണ് യുവാവിനെപോകാൻ അനുവദിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. കുറച്ച് ലൈക്കുകൾക്ക് വേണ്ടി അശ്ലീലം പ്രചരിപ്പിക്കാൻ മടിക്കാത്ത ആളുകളുണ്ടെന്നാണ് അഭിപ്രായം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com