Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണം, എല്ലാ പോരായ്മകളും തിരുത്തണം'; പാർട്ടി പ്രവർത്തകരോട് ഖാർ​ഗെ

‘തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളണം, എല്ലാ പോരായ്മകളും തിരുത്തണം’; പാർട്ടി പ്രവർത്തകരോട് ഖാർ​ഗെ

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നിർദേശവുമായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർ‌ജുൻ ഖാർ​ഗെ. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കടുത്ത തീരുമാനങ്ങൾ എടുക്കുകയും പോരായ്മകൾ ഇല്ലാതാക്കുകയും വേണമെന്ന് ഖാർ​ഗെ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിഎമ്മുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയാസ്പദമാക്കിയിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നു. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഖാർഗെ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ‌ക്കെതിരെയും ഖാർഗെ ആഞ്ഞടിച്ചു. ഒത്തൊരുമയില്ലായ്മയും സ്വന്തം പാർട്ടി നേതാക്കൾക്കെതിരായ പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്നായിരുന്നു ഖാർ​ഗെ പറഞ്ഞത്.

‘നാം അച്ചടക്കം കർശനമായി പാലിക്കേണ്ടത് പ്രധാനമാണ്. എല്ലാ സാഹചര്യങ്ങളിലും നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. കോൺഗ്രസ് പാർട്ടിയുടെ വിജയം നമ്മുടെ വിജയവും തോൽവി നമ്മുടെ പരാജയവുമാണെന്ന് എല്ലാവരും ചിന്തിക്കണം. പാർട്ടിയുടെ ശക്തിയാണ് നമ്മളുടെ ശക്തിയും.’- ഖാർ​ഗെ പറഞ്ഞു.

‘ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ നാല് സംസ്ഥാനങ്ങളിൽ ‌രണ്ടിലും സർക്കാർ രൂപീകരിച്ചു. പക്ഷേ നമ്മളുടെ പ്രകടനം പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. ഭാവിയിൽ ഇത് പാർട്ടിക്ക് വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് നാം പാഠം ഉൾക്കൊണ്ട് സംഘടനാ തലത്തിൽ നമ്മുടെ എല്ലാ ബലഹീനതകളും പോരായ്മകളും തിരുത്തണം. ഈ ഫലങ്ങൾ നമ്മൾക്കുള്ള സന്ദേശമാണ്.’- ഖാർ​ഗെ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com