Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരണ്ട് വർഷത്തിനിടെ ഗുജറാത്തിൽ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രം

രണ്ട് വർഷത്തിനിടെ ഗുജറാത്തിൽ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രം

അഹമ്മദാബാദ്: ആകെയുള്ള 2.38 ലക്ഷം അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതരിൽ വെറും 32 പേർക്ക് മാത്രമാണ് ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചതെന്ന് കണക്കുകൾ. സർക്കാരിന്റെ തന്നെ രേഖകളെ മുൻ നിർത്തി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ ജോലി ലഭിച്ച 32 പേരിൽ 22 പേർ അഹമ്മബദാബാദിൽ നിന്നും ഒമ്പത് പേർ ഭാവ്നഗറിൽ നിന്നും ഒരാൾ ഗാന്ധിനഗറിൽ നിന്നുമുള്ളവരാണ്.

ഗുജറാത്ത് അസംബ്ലിയിൽ കോൺഗ്രസ് എംഎൽഎ ഉയർത്തിയ ചോദ്യത്തിന് മറുപടിയായി സംസ്ഥാനത്ത് 2,38,9787 അഭ്യസ്ഥവിദ്യരായ തൊഴിൽരഹിതരുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിൽ 29 ജില്ലകളിൽ നിന്ന് രജിസ്റ്റർ ചെയ്തവരുടെ കണക്കുകളാണിത്. ഇതിന് പുറമെ ഭാഗികമായി വിദ്യാഭ്യാസം നേടിയ 10757 തൊഴിൽ രഹിതരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ആകെ വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ എണ്ണം 2,49,735 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഈ രേഖകൾ പ്രകാരം അനന്ദ് ആണ് ഏറ്റവും അധികം തൊഴിൽ രഹിതരുള്ള ജില്ല, 21,633. വഡോദരയിൽ 18,732 ഉം അഹമ്മദാബാദിീൽ 16,400 പേ‍ർ തൊഴിൽ രഹിതരാണ്. ദേവ്ഭൂമി ദ്വാരകയാണ് നാലാം സ്ഥാനത്ത്, 2,362. സ‍ക്കാരിന്റെ തൊഴിൽ റിക്രൂട്ട്മെന്റ് പേപ്പറിൽ മാത്രമാണെന്ന് കോൺ​ഗ്രസ് വിമ‍ർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments