Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ആരാധനാലയ സർവേകൾ തടയണം, സംരക്ഷണ നിയമം പാലിക്കാൻ നിർദേശം നൽകണം'; കോൺഗ്രസ് സുപ്രീംകോടതിയിൽ

‘ആരാധനാലയ സർവേകൾ തടയണം, സംരക്ഷണ നിയമം പാലിക്കാൻ നിർദേശം നൽകണം’; കോൺഗ്രസ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ കോടതി നിർദേശം നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് സുപ്രീംകോടതിയിൽ. യു.പിയിലെ സംഭൽ മസ്ജിദിലടക്കമുള്ള സർവേകൾക്ക് സുപ്രീംകോടതി നേരിട്ട് സ്റ്റേ നൽകണം. ആരാധനാലയങ്ങളിൽ സർവേ നടത്താൻ കോടതികൾ ഉത്തരവിട്ടാലും നടത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും ഹരജിയിലുണ്ട്. കോൺഗ്രസ് നേതാക്കളായ അലോക് ശർമ്മ, പ്രിയ മിശ്ര എന്നിവരാണ് ഹരജി നൽകിയത്.

അജ്മീർ ശരീഫ് ദർഗ, ഭോജ്ശാല, സംഭൽ ജമാ മസ്ജിദ്, മഥുര ശ്രീകൃഷ്ണ ജന്മഭൂമി മസ്ജിദ്, ഗ്യാൻവാപി തുടങ്ങിയ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ സാമുദായിക ഐക്യം തകർക്കുകയാണെന്നും സുപ്രീംകോടതി ഇടപെട്ട് ഇതിന് എത്രയും വേഗം അവസാനമുണ്ടാക്കണമെന്നും ഹരിയിൽ ആവശ്യപ്പെട്ടു.

ഏറെ വിവാദമായ യു.പിയിലെ സം​ഭ​ൽ ശാ​ഹി ജ​മാ മ​സ്ജി​ദി​ലെ സ​ർ​വേ​ക്ക് വെള്ളിയാഴ്ച സു​പ്രീം​കോ​ട​തി ത​ട​യി​ട്ടിരുന്നു. ഹി​ന്ദു​ക്ഷേ​ത്രം ത​ക​ർ​ത്ത് മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ബാ​ബ​ർ പ​ണി​ത​താ​ണ് പ​ള്ളി​യെ​ന്ന അ​വ​കാ​ശ​പ്പെ​ട്ട് ഹി​ന്ദു​ത്വ​വാ​ദി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ അ​രു​തെ​ന്ന് സം​ഭ​ൽ കോ​ട​തി​യെ സു​പ്രീം​കോ​ട​തി വി​ല​ക്കിയിരിക്കുകയാണ്. സ​ർ​വേ ന​ട​ത്താ​നു​ള്ള കീ​ഴ്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ശാ​ഹി ജ​മാ മ​സ്ജി​ദ് ക​മ്മി​റ്റി അ​ല​ഹാ​ബാ​ദ് ഹൈ​കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ​ത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments