പാലക്കാട്: സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു. കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
വെള്ളം, കൂമന്‍ എന്നീ സിനിമകളുടെ നിര്‍മാണ പങ്കാളിയായിരുന്നു. പത്ത് കല്‍പനകള്‍, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. വൈ എന്റര്‍ടൈന്‍മെന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു .
കോയമ്പത്തൂരില്‍ നിന്നുള്ള യാത്രക്കിടെ പാലക്കാട് വെച്ചാണ് മനു പത്മനാഭന്‍ നായര്‍ കുഴഞ്ഞ് വീണത്. ഉടന്‍ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.
ഭാര്യ : ഗീത, മകൾ : വൈഗ