ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കളർകോട് ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആനന്ദ് മനു, ദേവൻ എന്നിവർ മരിച്ചവരിൽ ഉൾപ്പെടും.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ഒന്നാം വർഷ വിദ്യാർഥികളാണ് മരിച്ചത്. ഷെവർലെ ടവേര കാറാണ് അപകടത്തിൽപെട്ടത്.
കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്.