ആലപ്പുഴ: കളർകോട് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത് 11 വിദ്യാർഥികൾ. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേരാണ് മരിച്ചത്. 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 11 പേർ കാറിലും രണ്ടുപേർ ബൈക്കിലുമായിരുന്നു. ഇവർ സിനിമ കാണുന്നതിനായി പോവുകയായിരുന്നു എന്നാണ് വിവരം.
പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവനന്ദ് എന്നിവരാണ് മരിച്ചത്.
കളർകോട് ജംഗ്ഷനിൽ രാത്രി 9.30ഓടെയായിരുന്നു അപകടം. വൈറ്റിലയിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ഒന്നാം വർഷ വിദ്യാർഥികളാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു.