കൊണാക്രി (ഗിനി) : പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ ഫുട്ബോൾ മത്സരത്തിനിടയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും 56 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒട്ടേറെ കുട്ടികളുമുണ്ട്. ഞായറാഴ്ച വൈകിട്ട് സെറികോർ നഗരത്തിലാണ് ക്ലബ് ഫുട്ബോളിന്റെ ഫൈനൽ നടന്നത്. ലാബ്, സെറികോർ ക്ലബുകളാണ് ഏറ്റുമുട്ടിയത്. പെനൽറ്റിയുടെ പേരിലാണ് തർക്കമുണ്ടായത്. തുടർന്ന് ഒരു വിഭാഗം കല്ലേറു നടത്തി. സംഘട്ടനം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെയാണു തിക്കും തിരക്കുമുണ്ടായത്. രക്ഷപ്പെടാനായി മൈതാനത്തിന്റെ ഉയർന്ന മതിലിൽ നിന്നു ചാടിയതും ദുരന്തം വർധിപ്പിച്ചു.
ഗിനിയിൽ ഫുട്ബോൾ മത്സരത്തിനിടയിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി :56 പേർ കൊല്ലപ്പെട്ടു
RELATED ARTICLES