Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആലപ്പുഴ കളർകോട് അപകടം: കാറുടമക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ കളർകോട് അപകടം: കാറുടമക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: ആലപ്പുഴ കളർകോട് അഞ്ച് വിദ്യാർഥികളുടെ ദാരുണാന്ത്യത്തിൽ കാറുടമക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമവിരുദ്ധമായാണ് കാർ വാടകയ്ക്ക് നൽകിയെന്നും വാഹനത്തിന് ആന്‍റി ലോക്ക് ബ്രെക്കിങ് സംവിധാനം ഇല്ലെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാരുടെ മൊഴിയെടുത്തു.

ഏഴ് പേരെ ഉൾക്കൊള്ളുന്ന വാഹനത്തിൽ 11 പേരുമായി കെഎസ്ആർടിസി ബസിന് മുന്നിലേക്ക് പാഞ്ഞുകയറിയാണ് ദാരുണ സംഭവം ഉണ്ടായത്. സിസി ടിവി ദൃശ്യമടക്കം പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനങ്ങൾ വിശദമായി പരിശോധിച്ചു. 14 വർഷം പഴക്കം ഉള്ളതുകൊണ്ട് തന്നെ കാറിന് എയർ ബാഗ് ഇല്ലായിരുന്നതടക്കം കണ്ടെത്തി.

I
വാഹന ഉടമ ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ നിയമവിരുദ്ധമായാണ് കാർ വാടകക്ക് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. റെന്‍റ് എ കാർ ലൈസൻസും ടാക്സി പെർമിറ്റും ഇല്ല. ഏഴ് പേർക്ക് മാത്രം ഒരേ സമയം സഞ്ചരിക്കാവുന്ന ഷവർലെറ്റിന്‍റെ ടവേര വാഹനത്തിൽ പോയത് 11 വിദ്യാർഥികളാണ്. വിദ്യാർഥികൾക്ക് നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് ഉടമയോട് അടിയന്തരമായി എൻഫോഴ്സ്മെന്‍റ് ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com